Wednesday, 7th May 2025
May 7, 2025

കൊല്ലം ബൈപ്പാസില്‍ ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ ടോള്‍ പിരിക്കില്ല

  • June 2, 2021 6:50 pm

  • 0

കൊല്ലം: കൊല്ലം ബൈപ്പാസില്‍ തല്‍ക്കാലം ടോള്‍ പിരിക്കില്ല. ഇതു സംബന്ധിച്ച്‌ ലോക്ക്ഡൗണിന് ശേഷം സര്‍ക്കാര്‍തല ചര്‍ച്ച നടത്തി തീരുമാനം എടുക്കും.

ടോള്‍ പിരിവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ചൊവ്വാഴ്ചയായിരുന്നു കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.