അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം
May 6, 2025 2:53 pm
0
കൊച്ചി: അപകീർത്തി കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ചു. കേസിലെ പ്രാഥമിക വിവരണങ്ങൾ പരിശോധിച്ച ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്ന് ജ്യാമ്യം അനുവദിച്ചു. ജാമ്യത്തിന് ആവശ്യമായ നിബന്ധനകൾ പാലിക്കാൻ ഷാജനെ നിർദ്ദേശിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്..
മാഹി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. വീഡിയോയിലുടെ ലൈംഗികാധിക്ഷേപം നടത്തി, അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നുമാണ് യുവതിയുടെ പരാതി.