
ബിനിഷ് കോടിയേരി അറസ്റ്റിലായിട്ട് 224 ദിവസം; ഇന്നും ജാമ്യമില്ല, കേസ് ജൂണ്‍ ഒണ്‍പതിലേക്കു മാറ്റി
June 2, 2021 6:45 pm
0
ബംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇന്നും ജാമ്യമില്ല. ജാമ്യ ഹരജി പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 9ന് പരിഗണിക്കും. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ഇ.ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇ.ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നു.. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇ.ഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുളളത്. കേസില്‍ ബിനീഷ് അറസ്‌റിലായിട്ട് 224 ദിവസം പിന്നിട്ടു.