Monday, 27th January 2025
January 27, 2025

രാജ്യത്ത് 1.32 ലക്ഷം പേര്‍ക്ക് കോവിഡ് ; 3,207 മരണം

  • June 2, 2021 1:01 pm

  • 0

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി . 1,32,788 പുതിയ കോവിഡ് 19 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് .

24 മണിക്കൂറിനിടയില്‍ 3,207 പേരുടെ മരണമാണ് കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്. ജൂണ്‍ ഒന്നിന് 1.27 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് നിരക്ക്.

ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്. 20 കോടിയിലേറെ പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 21,85,46,667 പേരാണ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.