നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
June 2, 2021 11:50 am
0
തിരുവനന്തപുരം: നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‍തു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളത്തിലെ മുന്‍നിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിന് 15 ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്.
ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ് മേനോന്‍ തന്നെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍ത കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്‍ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു. പേജിന്റെ അഡ്‍മിനുകളെ ഹാക്കര്‍മാര്‍ നീക്കം ചെയ്‍തുവെന്നും അനൂപ് മേനോന്‍ പറയുന്നു. തമാശ വീഡിയോകളാണ് ഇപോള്‍ ഹാക്കര്‍മാര്‍ പേജില്‍ അപ്‍ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.
‘പ്രിയമുള്ളവരേ, എന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിനായാണ് ഈ കുറിപ്പ്. ഇത് തിങ്കളാഴ്ചയാണ് ഹാക്കിങ് നടന്നത്. പേജില്‍ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കര്‍ നീക്കം ചെയ്തിരിക്കുകയാണ്. 15 ലക്ഷം സുഹൃത്തുക്കള്‍ ഉള്ള എന്‍റെ പേജിലൂടെ ഇപ്പോള്‍ അവര്‍ ഫണ്ണി വീഡിയോകളും സ്റ്റഫുകളും അപ്‌ലോഡുചെയ്യുകയാണ്.
ഞങ്ങള്‍ ഫേസ്ബുക്കിനെയും സൈബര്‍ സെല്ലിനെയും അറിയിച്ചിട്ടുണ്ട്, ഇക്കാര്യം പരിശോധിക്കുമെന്ന് അവര്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതുവരെ ഇത് നിങ്ങള്‍ ഒരു അറിയിപ്പായി എടുക്കേണ്ടതുണ്ട്. നിങ്ങളുമായി ഉടന്‍ സംവദിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന ഒരു രാജാവിന്‍റെ വേഷത്തിലുള്ളൊരാളുടെ ചിത്രമാണ് ഹാക്ക് ചെയ്തവര്‍ ഇപ്പോള്‍ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്‘- കിങ് ഫിഷ്, പദ്മ, 21 ഗ്രാംസ് തുടങ്ങി നിരവധി സിനിമകളാണ് അനൂപ് മേനോന്‍ നായകനായി ഇറങ്ങാനിരിക്കുന്നത്. അനൂപ് മേനോന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങി നിരവധി നടന്മാരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ബിബിന്‍ കൃഷ്ണയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനീഷ് കെ എന്‍ ആണ് സിനിമയുടെ നിര്‍മ്മാണം. നോബിള്‍ ജേക്കബാണ് പ്രൊജക്‌ട് ഡിസൈനര്‍. ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വടയാര്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ഥന്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യും സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ഷിഹാബ് വെണ്ണല എന്നിവരാണ്. അനൂപ് മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.