Wednesday, 7th May 2025
May 7, 2025

സംസ്ഥാനത്തെ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം

  • June 2, 2021 9:59 am

  • 0

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് കേസുകള്‍ കുറയാന്‍ ഗുണകരമായിട്ടുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സാധ്യത. മന്ത്രിസഭായോഗത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കും.

ഡിസംബറോടെ രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ നിരക്കില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ഇത്ഡിസംബറോടെ വാക്‌സിനേഷന്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയും രോഗികളുടെ എണ്ണം കുറയുകയും ചെയ്യും ഇതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് തീരുമാനം.

അതേസമയം രാജ്യത്തെ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരുകോടിയാളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം ഇതിനായുള്ള നടപടികളും തുടക്കംകുറിച്ചിട്ടുണ്ട്.