
സദാ വിസര്‍ജ്യത്തെപ്പറ്റി ചിന്തിക്കുന്നവര്‍ അധിക്ഷേപിക്കാനും അതുപയോഗിക്കുന്നു -മന്ത്രി കെ. രാജന്‍
May 28, 2021 1:36 pm
0
തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന് എതിരെ സംഘ്പരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് റവന്യൂമന്ത്രി കെ. രാജന്‍. പൃഥ്വിരാജിനെതിര വര്‍ഗീയ ശക്തികള്‍ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിച്ച മന്ത്രി, നടന്‍റെ നിലപാടിനൊപ്പം കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
”ലക്ഷദ്വീപ് വിഷയത്തില്‍ ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്തിയ നടനെതിരെ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷന്‍ ചാനല്‍ മുതല്‍ മുഖമുള്ളതും ഇല്ലാത്തതുമായ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്. അവരുടെ ചാനല്‍ സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പൃഥ്വിരാജിന്‍റെ പിതാവിനെ വരെ അധിക്ഷേപിച്ചു. ഷെയേഡ് സൈക്കോസിസിന്‍്റെ ഭാഗമായെന്നപോലെ വിസര്‍ജ്യ വസ്തുക്കളെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ വ്യക്തികളെ അധിക്ഷേപിക്കാന്‍ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നതില്‍ ആശ്ചര്യത്തിനു വകയില്ല.
ലക്ഷദ്വീപിലെ പട്ടികവര്‍ഗ വിഭാഗക്കാരായ തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം കേരളത്തില്‍ ശക്തി പ്രാപിക്കുകയാണ്. പൃഥിരാജിനെ സൈബറിടങ്ങളില്‍ ആക്രമിച്ച് ചര്‍ച്ചയുടെ ഫോക്കസ് മാറ്റാം എന്ന് സംഘ് ആരാധകര്‍ കരുതുന്നു എങ്കില്‍ അത് വ്യര്‍ത്ഥമാണ് എന്നോര്‍മ്മിപ്പിക്കുന്നു. ലക്ഷദ്വീപിലെ ഓരോ സ്പന്ദനവും കേരളവും ലോകവും കാണുന്നുണ്ട്. ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. ദ്വീപിലെ ജനങ്ങളോടും അവര്‍ക്കായി ശബ്ദിക്കുന്ന പൃഥ്വിരാജ് അടക്കമുള്ള മുഴുവന്‍ പേരോടും ഉള്ള ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി രേഖപ്പെടുത്തുന്നു. കേരളം ദ്വീപിനായി നിലകൊള്ളുക തന്നെ ചെയ്യും” –മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാണ്. ലോകത്തെ ഏതു വിഷയത്തിലും, മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയില്‍ യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാനും തന്‍്റേതായ നിര്‍ദ്ദേശങ്ങള്‍ വക്കാനും ഇവിടെ ഏവര്‍ക്കും അവകാശമുണ്ട്. ആ അവകാശം പൃഥ്വിരാജിനുമുണ്ട്. അത് വിനിയോഗിച്ചതിന്‍്റെ പേരില്‍ അദ്ദേഹം ഏതുതരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കാണ് ഇരയാകുന്നത് എന്നു നോക്കുക. തികച്ചും സംഘടിതമായി നടക്കുന്ന ഈ സൈബര്‍ ആക്രമണത്തില്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷന്‍ ചാനല്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ അവര്‍ നിയന്ത്രിക്കുന്ന മുഖമുള്ളതുമില്ലാത്തതുമായ അകൗണ്ടുകള്‍ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്.
അവരുടെ ചാനലിന്‍്റെ പോര്‍ട്ടല്‍ സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പൃഥ്വിരാജിന്‍്റെ പിതാവിനെ വരെ അധിക്ഷേപിക്കുകയുണ്ടായി.പിന്നീട് ലേഖനം അപ്രത്യക്ഷമായെങ്കിലും യാതൊരു തരത്തിലുള്ള ഖേദപ്രകടനത്തിനും ആ സ്ഥാപനമോ ലേഖകനോ തയ്യാറായതായി അറിവില്ല, അതോടൊപ്പം വെട്ടുകിളികള്‍ ആക്രമണം തുടരുകയും ചെയ്യുന്നു.
ഇങ്ങനെ അധിക്ഷേപിക്കപ്പെടാന്‍ പൃഥ്വിരാജ് ചെയ്ത അപരാധമായി സംഘപരിവാര്‍ കാണുന്നത് അദ്ദേഹം ലക്ഷ്വദ്വീപ് വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ്. ദ്വീപിലെ സാധാരണ ജനങ്ങളുമായിപ്പോലും സുഹൃദ് ബന്ധങ്ങളുള്ള അദ്ദേഹം അവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടേയും ഉത്തമ ബോധ്യത്തിന്‍്റേയും അടിസ്ഥാനത്തില്‍, ലക്ഷദ്വീപ് അഡ്മിനിഷ്ട്രേഷന്‍്റെ പുതിയ നയങ്ങളില്‍ നാട്ടുകാര്‍ അസംതൃപ്തരാണ് എന്ന വിവരം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിന്‍്റെ പേരില്‍ അദ്ദേഹത്തിന്‍്റെ പിതാവിനെപ്പോലും ജുഗുപ്സാവഹമായ രീതിയില്‍ അധിക്ഷേപിക്കുകയാണ് സംഘപരിവാര്‍ അനുകൂലികളായ ഒരു വിഭാഗം ചെയ്യുന്നത്. ഷെയേഡ് സൈക്കോസിസിന്‍്റെ ഭാഗമായെന്നപോലെ വിസര്‍ജ്യ വസ്തുക്കളെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ വ്യക്തികളെ അധിക്ഷേപിക്കാന്‍ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നതില്‍ ആശ്ചര്യത്തിനു വകയില്ലല്ലോ.
പൃഥ്വിരാജിനെതിരായി വര്‍ഗീയ ശക്തികള്‍ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിക്കുന്നു. അദ്ദേഹത്തിന്‍്റെ നിലപാടിനൊപ്പം ഈ മതേതര കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യും.
ലക്ഷദ്വീപിലെ പട്ടികവര്‍ഗ വിഭാഗക്കാരായ തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം കേരളത്തില്‍ ശക്തി പ്രാപിക്കുകയാണ്. പൃഥിരാജിനെ സൈബറിടങ്ങളില്‍ ആക്രമിച്ച് ചര്‍ച്ചയുടെ ഫോക്കസ് മാറ്റാം എന്ന് സംഘ് ആരാധകര്‍ കരുതുന്നു എങ്കില്‍ അത് വ്യര്‍ത്ഥമാണ് എന്നോര്‍മ്മിപ്പിക്കുന്നു. ലക്ഷദ്വീപിലെ ഓരോ സ്പന്ദനവും കേരളവും ലോകവും കാണുന്നുണ്ട്. ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. ദ്വീപിലെ ജനങ്ങളോടും അവര്‍ക്കായി ശബ്ദിക്കുന്ന പൃഥ്വിരാജ് അടക്കമുള്ള മുഴുവന്‍ പേരോടും ഉള്ള ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി രേഖപ്പെടുത്തുന്നു.കേരളം ദ്വീപിനായി നിലകൊള്ളുക തന്നെ ചെയ്യും.