Monday, 27th January 2025
January 27, 2025

വാക്​സിന്‍ ഇന്ത്യക്കാര്‍ക്ക്​ നല്‍കാതെ കയറ്റി അയച്ച​പ്പോള്‍ നല്‍കേണ്ടിവന്നത്​ വലിയവില -കെജ്​രിവാള്‍

  • May 26, 2021 7:36 pm

  • 0

ന്യൂഡല്‍ഹി: വാക്​സിന്‍ ഇന്ത്യക്കാര്‍ക്ക്​ നല്‍കേണ്ട സമയത്ത്​ കയറ്റി അയച്ചതിന്​ നല്‍കേണ്ടിവന്നത്​ നിരവധി ജീവനുകളെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി കെജ്​രിവാള്‍. കോവിഡ്​ ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ്​ കെജ്​രിവാള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്​.

ലോകത്ത്​ എല്ലാ രാജ്യങ്ങളും വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി. എന്നാല്‍, ഇന്ത്യയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിനു പകരം വിദേശത്തേക്ക്​ കയറ്റി അയച്ചു. വാക്​സിനേഷന്‍ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകള്‍ നമുക്ക്​ രക്ഷിക്കാമായിരുന്നു”- കെജ്​രിവാള്‍ പറഞ്ഞു.

വാക്​സിന്‍ എത്തിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരും ശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ലആഗോള ടെണ്ടറിന്​ തയാറെടുത്തതും പരാജയമായി. കോവിഡിനെതിരായ യുദ്ധത്തില്‍ സംസ്​ഥാനങ്ങള്‍ കേന്ദ്രത്തെ പിന്തുണക്കാന്‍ തയാറാണ്​.

ഈ പോരാട്ടത്തില്‍ നമ്മള്‍ക്ക്​ തോല്‍ക്കാനാവില്ല. ​കേന്ദ്രം കോവിഡിന്​ മുന്നില്‍ തോറ്റാല്‍ ബി.ജെ.പിയല്ല തോല്‍ക്കുന്നത്​, ഇന്ത്യ ഒട്ടാകെയാണ്​”- ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വാക്​സിന്‍ സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രം എത്തിക്കണമെന്നും വൈറസിനെ തോല്‍പിക്കാന്‍ ടീം ഇന്ത്യ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെജ്​രിവാള്‍ ആവശ്യപ്പെട്ടു.