Wednesday, 7th May 2025
May 7, 2025

ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

  • May 26, 2021 6:05 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്.

മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരമകൂടം മുന്നറിയിപ്പ് നല്‍കിപത്തനംതിട്ടയില്‍ കനത്തമഴ തുടരുകയാണ്. മലയോരമേഖലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുരുമ്ബന്‍മൂഴി, അറയഞ്ഞാലിമണ്‍ കോസ്‌വേകളിലും പമ്ബയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മഴയും കാറ്റും ശക്തമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴയും കാറ്റും തുടരുകയാണ്.