ആകാംക്ഷയും കൗതുകവും നിറച്ച് ‘കമല’യുടെ പുതിയ ട്രെയിലര്‍
November 9, 2019 2:37 pm
0
പ്രേക്ഷകരില്‍ ആകാംക്ഷയും കൗതുകവും നിറച്ച് ‘കമല’യുടെ രണ്ടാമത്തെ ട്രെയിലര്‍. ട്രെയിലറിൽ തിളങ്ങുന്നത് അജു വര്‍ഗീസും ചിത്രത്തിലെ നായികയായ റുഹാനി ശര്‍മ്മയുമാണ് . ട്രെയിലറിനെ വേറിട്ടതാക്കുന്നത് ഇരുവരുടെയും പ്രണയനിമിഷങ്ങളാണ് . മികച്ച പ്രതികരണമാണ് യുട്യൂബിൽ റിലീസ് ചെയ്ത ട്രെയിലറിന് പ്രേക്ഷകഭാഗത്തു നിന്നും ലഭിക്കുന്നത്. അജു വർഗീസ് ടോവിനോക്കു പഠിക്കുന്നുണ്ടോ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ഹാസ്യതാരമായും സഹനടനായും തിളങ്ങിയ അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്.
പ്രേതം 2–വിനു ശേഷം രഞ‌്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘കമല‘.അജു വര്‍ഗീസിനൊപ്പം അനൂപ് മേനോന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം ആൻഡ് ബിയോണ്ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.