Thursday, 23rd January 2025
January 23, 2025

കടയ്ക്കല്‍ ചന്ദ്രന്‍ മാര്‍ച്ച്‌ 26ന് കേരളം ഭരിക്കാന്‍ എത്തുന്നു

  • March 22, 2021 3:40 pm

  • 0

മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രം വണ്ണിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം മാര്‍ച്ച്‌ 26ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. രാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധിയും പാര്‍ട്ടിയുമെല്ലാം വണ്ണില്‍ ആവിഷ്ക്കരിക്കുന്നു. ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.

ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വണ്‍. ബോബിസഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. എഡിറ്റര്‍ നിഷാദ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

മമ്മൂട്ടി ,ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോണ്‍ ,ഡോക്‌ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായിസ്‌ പ്രൊഡക്‌ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.