രാജ്യം ഉറ്റുനോക്കുന്ന കേസുകളിലെ വിധികൾ അടുത്തയാഴ്ച
November 8, 2019 10:00 am
0
വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ രാത്രി വൈകിവരെയും ഇവയൊന്നും ഉൾപ്പെട്ടിട്ടില്ല.അയോധ്യ, ശബരിമല, റഫാൽ തുടങ്ങി രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന കേസുകളിലെ വിധികൾക്ക് ഇനിയും കാത്തിരിക്കണം. അടുത്തയാഴ്ച ആദ്യ രണ്ടുദിവസവും കോടതി അവധിയായതിനാൽ പിന്നീടുള്ള പ്രവൃത്തിദിവസം ബുധനാഴ്ചയാണ്. അതിനാൽ, വരുന്ന ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ച സുപ്രധാന കേസുകളുടെ വിധികളാണ് അടുത്തയാഴ്ച പറയുന്നത്. അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസം നവംബർ 15 (വെള്ളിയാഴ്ച) ആയതിനാൽ അതിന് മുമ്പായി വിധികൾ പറയണം.
അയോധ്യയിലെ തർക്കഭൂമി രാം ലല്ല, നിർമോഹി അഖാഢ, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനൽകിയ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടത്.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ അമ്പത്തഞ്ചോളം പുനഃപരിശോധനാ ഹർജികളിലും വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ്. ശബരിമല, റഫാൽ കേസുകളിലെ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിവെച്ചിട്ട് മാസങ്ങളായി. റഫാൽ ഇടപാട് ശരിവെച്ച സുപ്രീംകോടതിവിധി ചോദ്യംചെയ്താണ് പുനഃപരിശോധനാഹർജികൾ. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നതരത്തിൽ പ്രസ്താവന നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് മറ്റൊന്ന്.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കുന്ന വിധിക്കെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാഹർജിയും പരിഗണിച്ചേക്കും. ഇതിൽ തുറന്ന കോടതിയിൽ വാദംകേൾക്കുമെന്നാണ് മുൻ ഉത്തരവ്. തൊഴിൽമന്ത്രാലയത്തിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശനിയമത്തിനു കീഴിൽ കൊണ്ടുവരുന്നതുസംബന്ധിച്ച വിഷയത്തിലും വിധിയുണ്ടാകും. നാർക്കോട്ടിക് നിയമവുമായി ബന്ധപ്പെട്ട വിഷയമാണ് വിധിപറയാൻ പോകുന്ന മറ്റൊന്ന്.