തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവിഡ്; ആരോഗ്യനില തൃപ്തികരമെന്ന് താരം
February 8, 2021 12:59 pm
0
തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവിഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്.
കൊറോണ ബാധിച്ചു, ചികിത്സ ലഭിച്ചതിന് ശേഷം എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇതുവരെ ജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് നമ്മള്‍ മനസിലാക്കണം. ഭയത്തില്‍ അനങ്ങാതിരിക്കാനാവില്ല. അതേ സമയം സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. ഞങ്ങളെ പിന്തുണച്ച ഡോക്ടര്‍മാര്‍ക്ക് നന്ദിയും സ്നേഹവും– സൂര്യ കുറിച്ചു.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു അവസാനം റിലീസ് ചെയ്ത താരത്തിന്റെ ചിത്രം.