wowslider.com
Monday, 24th February 2025
February 24, 2025

ഗാസിപുരില്‍ മുട്ടുമടക്കി പൊലീസ്, ആഹ്ലാദ പ്രകടനവുമായി കര്‍ഷകര്‍

  • January 29, 2021 10:42 am

  • 0

ന്യൂഡല്‍ഹി: ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിലെ സമരവേദിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുളള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറി ജില്ലാഭരണകൂടം. വ്യാഴാഴ്ച രാത്രി 11 മണിയോടെ സമരഭൂമിയില്‍ നിന്ന് ഒഴിയണമെന്നായിരുന്നു കര്‍ഷകരോട് പോലീസിന്റെ നിര്‍ദേശം. എന്നാല്‍, പോലീസിന്റെ നിര്‍ദേശം കര്‍ഷകര്‍ തള്ളി. മാത്രമല്ല, സമരഭൂമിയിലേക്ക് കര്‍ഷകര്‍ സംഘടിച്ചെത്തുകയും ചെയ്തു.

കര്‍്ഷകരെ ഒഴിപ്പിക്കുന്നതിന് വന്‍ പോലീസ് സന്നാഹമായിരുന്നു ഗാസിപുരിലെ സമരവേദിക്കു സമീപം നിലയുറപ്പിച്ചത്. ജില്ല മജിസ്‌ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും എത്തി. എന്നാല്‍, സമരഭൂമിയില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു.

അതോടെ, പുലര്‍ച്ചെ ഒരു മണിയോടെ പോലീസും കേന്ദ്രസേനയും ഗാസിപൂരില്‍ നിന്ന് മടങ്ങി. പൊലീസ് പിന്‍മാറിയതോടെ ദേശീയപതാകയേന്തി കര്‍ഷകര്‍ ആഹ്ലാദപ്രകടനം നടത്തി.

സമരഭൂമി വിടണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി ജില്ലാ ഭരണകൂടം ഗാസിപുരിലെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍, കര്‍ഷകര്‍ അധികൃതരുടെ ആവശ്യം തള്ളി.

അതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. വൈകിട്ടോടെ സമരഭൂമിയില്‍ പ്രവേശിച്ച പോലീസ് കര്‍്ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിന് പുറത്ത് നോട്ടീസ് പതിച്ചു.

വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കുള്ളല്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസിന്റെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പോലീസ് നടപടിയുണ്ടായാല്‍ നേരിടുമെന്നും സമരവേദിയില്‍ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.