Friday, 31st January 2025
January 31, 2025

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്​പര്‍ശിച്ചതിനെ​ ലൈംഗിക ആക്രമണമെന്ന്​ വിളിക്കാനാകില്ലെന്ന്​ ബോം​ബെ ഹൈകോടതി

  • January 25, 2021 12:49 pm

  • 0

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്​പര്‍ശിച്ചതിനെ​ ലൈംഗിക ആക്രമണമെന്ന്​ വിളിക്കാനാകില്ലെന്ന്​ ബോം​ബെ ഹൈകോടതി. പെണ്‍കുട്ടിയുടെ വസ്​ത്രം മാറ്റിയിട്ടില്ലെന്നും അതിനാല്‍ പോക്​സോ കേസിന്‍റെ പരിധിയില്‍ വരില്ലെന്നും​ കോടതി വ്യക്തമാക്കി.

ബോംബെ ഹൈകോടതിയുടെ നാഗ്​പുര്‍ ബെഞ്ച്​ ജസ്റ്റിസ്​ പുഷ്​പ ഗനേഡിവാലയുടേതാണ്​ ഞെട്ടിക്കുന്ന വിധി. ജനുവരി 19ലെ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്​ ഇപ്പോഴാണ്​. ലൈംഗിക ഉദ്ദേശത്തോടെ സ്​കിന്‍ ടു സ്​കിന്‍സമ്ബര്‍ക്കം വരുന്നതിനെ മാത്രമേ ലൈംഗികാക്രമണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകുവെന്നും വിധിയില്‍ പറയുന്നു.

12കാരിയായ പെണ്‍കുട്ടിയെ 39കാരന്‍ ​ലെംഗികാതിക്രമത്തിന്​ വിധേയമാക്കിയെന്ന പരാതിയിലാണ്​ വിധി. 2016 ഡിസംബറിലാണ്​ കേസിന്​ ആസ്​പദമായ സംഭവം. നാഗ്​പുര്‍ സ്വദേശിയായ സതീഷ്​ എന്ന 39കാരന്‍ പെണ്‍കുട്ടിയെ ഭക്ഷണം നല്‍കാമെന്ന്​ പറഞ്ഞ്​ വീട്ടിലേക്ക്​ വിളിക്കുകയും മാറിടത്തില്‍ സ്​പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ്​ പരാതി. എന്നാല്‍ പെണ്‍കുട്ടി അവിടെനി​ന്ന്​ രക്ഷ​െപ്പ​ട്ട്​ അമ്മയുടെ അടുത്തെത്തി സംഭവം വിവരിക്കുകയായിരുന്നു.

പെണ്‍കുട്ടിയ​ുടെ വസ്​ത്രം മാറ്റാത്തതിനാല്‍ ലൈംഗികാക്രമണത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എന്നാല്‍ ക്രിമിനല്‍ കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുമെന്നും കോടതി പറഞ്ഞുതുടര്‍ന്ന്​ ഇയാള്‍​ക്ക്​ സെക്ഷന്‍ 354 പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു. ഇതുപ്രകാരം ഒരുവര്‍ഷത്തെ തടവുശിക്ഷയാണ്​ ഇയാള്‍ക്ക്​ ലഭിക്കുക. പോക്​സോ കേസാണെങ്കില്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.