
ഗോവയിലെ ബീചുകളില്‍ മദ്യപാനത്തിന് വിലക്ക്; 10,000 രൂപ പിഴ
January 13, 2021 3:34 pm
0
പനാജി: ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കാനും ഇതുസംബന്ധിച്ച് ചുമതലയ്ക്കായി പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
മദ്യപിക്കുന്നത് കണ്ടെത്തിയാല്‍ വ്യക്തിക്ക് 2000 രൂപയും കൂട്ടം ചേര്‍ന്നാണ് മദ്യപിക്കുന്നതെങ്കില്‍ 10,000 രൂപ ചുമത്താനുമാണ് നിര്‍ദ്ദേശം. മദ്യപാനികള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊട്ടി സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുന്നതാണ് പുതിയ നിയമം. മദ്യപിക്കുന്നവരെ നിയന്ത്രിക്കാന്‍ ടൂറിസ്റ്റ് പോലീസ് സേനയുണ്ടാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.
ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബീച്ചുകളിലെ മാലിന്യം ദിവസത്തില്‍ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു.