‘സൂഫിയും സുജാതയും’ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു
December 23, 2020 11:08 am
0
കോയമ്ബത്തൂര്‍: ‘സൂഫിയും സുജാതയും‘ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒമ്ബതു മണിയോടെയാണ് അന്ത്യം. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സില്‍വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. –
എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. ‘കരി‘യാണ് ആദ്യ ചിത്രം. ഒട്ടേറെ ചലച്ചിത്ര മേളകളില്‍ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കരി.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും‘ വിജയമായിരുന്നു.
ഷാനവാസിന്‍റെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി.