Thursday, 23rd January 2025
January 23, 2025

വാട്ട്‌സാപ്പ് വഴി ഇനി പണം കൈമാറാം

  • November 6, 2020 11:24 am

  • 0

ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് പേയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചു.

യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നുമുതല്‍ നിലവില്‍വന്നതായി കമ്പനി അറിയിച്ചു. രണ്ടുവര്‍ഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് അനുമതി. ഇടപാടിനായി വാട്ട്‌സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി.

ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്‌മെന്റ് സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു. ഐ ഫോണ്‍, ആന്‍ഡ്രോയ് അപ്ലിക്കേഷനുകള്‍വഴി സേവനംലഭിക്കും.

യുപിഐ  അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവയുടെ പട്ടികയില്‍ വാട്ട്‌സാപ്പും സ്ഥാനംപിടിച്ചുസന്ദേശം ആയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തില്‍ പണംകൈമാറാന്‍ കഴിയുമെന്ന് വാട്ട്‌സാപ്പ് പ്രതിനിധികള്‍ പറഞ്ഞു.

ഡാറ്റ ലോക്കലൈസേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നത്. യുപിഐ പ്ലാറ്റഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.