
ബാങ്കുകള്‍ താമസിയാതെ മിക്കവാറും ശാഖകള്‍ അടച്ചിട്ടേക്കും
March 26, 2020 8:30 pm
0
ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ബാങ്കുകള്‍ ശാഖകളേറെയും അടച്ചിട്ടേക്കും.
പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ശാഖമാത്രം തുറന്നാല്‍മതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗംപേരും പണമിടപാടുകള്‍ക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയോയെന്നാണ് ആലോചിക്കുന്നത്.
കേഷമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്ബത്തിക പാക്കേജില്‍, സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യത്തെ 130 കോടി ജനങ്ങള്‍ പണമിടപാടിനായി ആശ്രയിക്കുന്നതിനാല്‍ ബാങ്കിനെ അവശ്യസര്‍വീസായി പരിഗണിച്ച് അടച്ചിടലില്‍നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം, ബാങ്ക് ശാഖകള്‍ അടച്ചിടുന്നകാര്യത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.