
മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല
March 24, 2020 6:04 pm
0
ന്യൂഡല്‍ഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ തല്‍കാലം ഉണ്ടാകില്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മൂന്ന് മാസത്തേക്ക് ഉണ്ടാകില്ല. ഇൗ കാലയളവില്‍ ഏത് ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചാലും പ്രത്യേക ഫീ ഇൗടാക്കില്ല. മിനിമം ബാലന്‍സില്ലെങ്കിലും ബാങ്കുകള്‍ മൂന്ന് മാസം പിഴ ഇൗടാക്കില്ല.
ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിന് അനുവദിച്ചിരുന്ന സമയം ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയവും വരുമാന നികുതിയുമായി ബന്ധപ്പെട്ട റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സമയവും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. വരുമാന നികുതി വൈകി അടക്കുന്നതിന് ചുമത്തിയിരുന്ന 12 ശതമാനം പലിശ 9 ശതമാനമാക്കി ചുരുക്കി.
നികുതി സംബന്ധമായ ഇടപാടുകള്‍ക്കെല്ലാം ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിര്‍ബന്ധമായും നടത്തേണ്ട കമ്ബനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ അടുത്ത രണ്ട് പാദത്തിലും 60 ദിവസം വരെ വൈകാവുന്നതാണ്. ബോര്‍ഡ് മീറ്റിങ്ങുകള്‍ മുടങ്ങുന്നതിനെതിരെ നടപടിയൊന്നും ഉണ്ടാകില്ല. പ്രതിസന്ധി മടികടക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധി ലോക സാമ്ബത്തിക വ്യവസ്ഥയില്‍ വലിയ പരിക്കുകളുണ്ടാക്കുമെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐ.എം.എഫ്) അധികൃതരുടെ നിരീക്ഷണം പുറത്ത് വന്ന ഉടനെയാണ് ധനമന്ത്രിയുടെ പ്രതികരണം. 2020 ല്‍ കോവിഡ് ആഗോള സാമ്ബത്തിക മാന്ദ്യത്തിന് കാരണാമാകുമെന്നാണ് ഐ.എം.എഫിന്റെ നിരീക്ഷണം.