ലഡാക്കില്‍ സൈനികന് കൊറോണ, ഇന്ത്യയില്‍ രോഗബാധിതര്‍ 147 ആയ
March 18, 2020 12:06 pm
0
ന്യൂഡല്‍ഹി: കരസേനയിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈന്യത്തിലേക്കും കോവിഡ് 19 ഭീഷണി. ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 42, കേരളത്തില്‍ 24 എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.