Friday, 31st January 2025
January 31, 2025

വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക്​ സര്‍വിസ്​ കുറച്ചു

  • March 18, 2020 9:54 am

  • 0

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ ക​മ്ബ​നി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി. ഒ​മാ​ന്‍ എ​യ​ര്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളി​ലും ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍​ക്ക്​ അ​ധി​ക​ചെ​ല​വി​ല്ലാ​തെ ടി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കാ​നും തീ​യ​തി​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ട്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ബം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ്​-​മ​സ്​​ക​ത്ത്​ വി​മാ​നം (.​െ​എ 977/978) മാ​ര്‍​ച്ച്‌​ 18 മു​ത​ല്‍ ഏ​പ്രി​ല്‍ 20വ​രെ റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​ണ്​ ഇൗ ​വി​മാ​നം സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ദ​ല്‍​ഹി-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ് (.​െ​എ 973 / .​െ​എ 974), ചെ​ന്നൈ-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ്​ (.​െ​എ 907 / .​െ​എ 908) , അ​ഹ്​​മ​ദാ​ബാ​ദ്​-​മും​ബൈ-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ്​ (.​െ​എ 985) എ​ന്നി​വ മാ​ര്‍​ച്ച്‌​ 18 മു​ത​ല്‍ ഏ​പ്രി​ല്‍ 30വ​രെ​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മ​സ്​​ക​ത്ത്​മും​ബൈ-​അ​ഹ്​​മ​ദാ​ബാ​ദ്​ സ​ര്‍​വി​സ്​ (.​െ​എ 986) മാ​ര്‍​ച്ച്‌​ 19 മു​ത​ല്‍ മേ​യ്​ ഒ​ന്നു​വ​രെ നി​ര്‍​ത്തി​വെ​ച്ചു. ഇൗ ​സ​ര്‍​വി​സു​ക​ളി​ല്‍ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ര്‍​ക്ക്​ മു​ഴു​വ​ന്‍ തു​ക​യും തി​രി​കെ ല​ഭി​ക്കും.

ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്ബ​നി​യാ​യ ഇ​ന്‍​ഡി​ഗോ​യു​ടെ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ മാ​ര്‍​ച്ച്‌​ 28 വ​രെ നി​ര്‍​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ഇ​ന്‍​ഡി​ഗോ​യു​ടെ മ​സ്​​ക​ത്ത്​-​മും​ബൈ സ​ര്‍​വി​സി​ന്​ മാ​റ്റ​മി​ല്ല. ഗോ ​എ​യ​റി​​െന്‍റ മ​സ്​​ക​ത്ത്​ ക​ണ്ണൂ​ര്‍ സ​ര്‍​വി​സ്​ ഏ​പ്രി​ല്‍ 15വ​രെ​യും മ​സ്​​ക​ത്ത്​-​മും​ബൈ സ​ര്‍​വി​സ്​ ഏ​പ്രി​ല്‍ 16വ​രെ​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. സ്​​പൈ​സ്​ ജെ​റ്റും മ​സ്​​ക​ത്തി​ലേ​ക്കു​ള്ള സ​ര്‍​വി​സ്​ റ​ദ്ദാ​ക്കി. ദേ​ശീ​യ വി​മാ​ന​ക്ക​മ്ബ​നി​യാ​യ ഒ​മാ​ന്‍ എ​യ​ര്‍ കേ​ര​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള സ​ര്‍​വി​സു​ക​ള്‍ ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്കി​വ​രു​ക​യാ​ണെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചി​ല സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കാ​നും ചി​ല​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​ണ്ണം കു​റ​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി. ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​വേ​സ്​ ഇൗ ​മാ​സം 20 മു​ത​ല്‍ ഒ​മാ​നി​ല്‍​നി​ന്നു​ള്ള സ​ര്‍​വി​സ്​ പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തു​ക​യാ​ണ്. എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ​ര്‍​വി​സു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​ക​യോ ​റ​ദ്ദാ​ക്കു​ക​യോ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടു​വ​രെ അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.