സത്യപ്രതിജ്ഞക്ക് ശേഷം പ്രതികരിക്കും -രഞ്ജന്‍ ഗോഗോയി
March 17, 2020 3:00 pm
0
ഗുവാഹത്തി: രാജ്യസഭാംഗമായി നാമനിര്‍ദേശം ലഭിച്ച സംഭവത്തില്‍ സത്യപ്രതിജ്ഞക്ക് ശേഷം പ്രതികരിക്കാമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.
‘മിക്കവാറും നാളെ ഞാന്‍ ഡല്‍ഹിക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. അതിനു ശേഷം എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നതിനെ കുറിച്ച് വിശദമായി മാധ്യമങ്ങളോട് പ്രതികരിക്കും‘- ഗോഗോയി ഗുവാഹത്തിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സുപ്രീം കോടതിയിലെ 13 മാസത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗോഗോയി വിരമിച്ചത്. തിങ്കളാഴ്ചയാണ് പ്രസിഡന്‍റ് റാം നാഥ് കോവിന്ദ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ബാബരി ഭൂമി തര്‍ക്ക കേസ്, ശബരിമല സ്ത്രീ പ്രവേശം, റഫാല്‍ യുദ്ധവിമാന ഇടപാട് തുടങ്ങിയ വിവാദ കേസുകളില്‍ വിധി പറഞ്ഞത് ഗോഗോയി നേതൃത്വം നല്‍കിയ ബഞ്ച് ആയിരുന്നു.