ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു
March 16, 2020 11:55 am
0
ന്യുഡല്‍ഹി: കൊറോണ പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിയവരെ രാജ്യത്ത് തിരികെയെത്തിച്ചു. 53 പേരെയാണ് തിങ്കളാഴ്ച രാവിലെ രാജ്യത്തെത്തിച്ചത്. ഇതോടെ 389 പേരെ ഇറാനില്‍ നിന്നും നാലു തവണയായി രാജ്യത്ത് എത്തിച്ചു.
53 വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയുമാണ് നാട്ടിലെത്തിച്ചത്. ഇറാനിലെ തെഹ്റാന്, ഷിറാസ് എന്നിവിടങ്ങളില്‍ കുടുങ്ങി കിടന്നിരുന്നവരാണ് ഇവരെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് അറിയിച്ചു.
ഞായറാഴ്ച രാവിലെ തിരികെയെത്തിച്ച 230 പേര്‍ ജയ്സാല്‍മറിലെ ഇന്ത്യന്‍ ആര്‍മി കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുകയാണ്.