wowslider.com
Sunday, 23rd February 2025
February 23, 2025

കോവിഡ്​ 19: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുമെന്ന്​ ​പ്രധാനമന്ത്രി

  • March 12, 2020 5:13 pm

  • 0

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ ഒഴിവാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യ യാത്രകള്‍ അല്ലാത്തവ ജനങ്ങളും ഒഴിവാക്കണം. ഒരുപാട്​ ആളുകള്‍ ഒരുമിച്ച്‌​ കൂടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു.

ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലുകളാണ്​ ആവശ്യം. സര്‍ക്കാറിന്​ നിലവിലെ സാഹചര്യങ്ങളെ ക​ുറിച്ച്‌​ ബോധ്യമുണ്ട്​. കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്​. വിസ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക്​ കേന്ദ്രസര്‍ക്കാര്‍ നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോവിഡ്​ 19 ബാധിതരുടെ എണ്ണം ഇന്ന്​ 73ലേക്ക്​ എത്തിയിരുന്നുവൈറസ്​ ബാധ നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിസാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്​.