wowslider.com
Sunday, 23rd February 2025
February 23, 2025

ലോക്‌സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; ഈ സമ്മേളന കാലം പുറത്ത്

  • March 5, 2020 6:23 pm

  • 0

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളം വച്ച്‌ പെരുമാറിയെന്നാരോപിച്ച്‌ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുരിയാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂര്‍ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ സമ്മേളന കാലത്തേക്ക് മുഴുവനായാണ് നടപടി.

ലോക്‌സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ഡല്‍ഹി കലാപത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ കനത്ത പ്രതിഷേധത്തിലാണ്പലസമയങ്ങളിലും രാജ്യസഭയും ലോക്‌സഭയും ബഹളത്തില്‍ മുങ്ങുന്ന അവസ്ഥയുമുണ്ടായി. ഇതേതുടര്‍ന്നാണ് ഏഴ് പേര്‍ക്കെതിരെ നടപടി വന്നിരിക്കുന്നത്.

അതെസമയം ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും എംപിമാര്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച്‌ വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് ഭരണപക്ഷ പ്രതികരണങ്ങളെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബെന്നി ബെഹ്നാന്‍ എംപി പറഞ്ഞു.