നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും
March 5, 2020 1:00 pm
0
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വ്യാഴാഴ്ച വിസ്തരിക്കും. ‘അമ്മ‘യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കുമെന്നാണ് വിവരം . കേസുമായി ബന്ധപ്പെട്ട് ഇതുവരെ 38 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി .
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ടു തന്നെ ഇന്നത്തെ സാക്ഷി വിസ്താരം നിര്‍ണായകമായിരിക്കും. കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന .
കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസിനെയും കോടതി വിസ്തരിച്ചിരുന്നു . ബുധനാഴ്ച ഹാജരാകേണ്ടിയിരുന്ന നടന്‍ മുകേഷ് എം.എല്‍.എ. അവധിയപേക്ഷ നല്‍കി.