Friday, 31st January 2025
January 31, 2025

ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ

  • March 3, 2020 12:00 pm

  • 0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ്​ സുരക്ഷ ഏര്‍പ്പെട​ുത്തിയത്​. മുഴുവന്‍ സമയവും സായുധരായ ഉദ്യോഗസ്ഥര്‍ കപില്‍ മിശ്രക്ക്​ സുരക്ഷ നല്‍കും.

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് മുമ്ബും വിദ്വേഷ പ്രസംഗം നടത്തിയതിന്​ കപില്‍ മിശ്രക്കും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങള്‍ മുഖേന ഭീഷണി നേരിട്ടതിന് ശേഷം കപില്‍ മിശ്ര ത​​െന്‍റ സുരക്ഷയെക്കുറിച്ച്‌ ആശങ്ക ഉന്നയിച്ചതായാണ്​ വിവരം.

വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍​െക്കതിരെ കേസെടു​ക്കണമെന്നാവശ്യ​​പ്പെട്ട്​ സമര്‍പ്പിച്ച ഹരജികളില്‍ ഹൈകോടതി കേന്ദ്ര സര്‍ക്കാറി​​െന്‍റയും ഡല്‍ഹി സര്‍ക്കാറി​േന്‍റയും പൊലീസി​​െന്‍റയും പ്രതികരണം ആരാഞ്ഞിരുന്നു.

എന്തുകൊണ്ടാണ്​ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ പോലുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെട​ുക്കാത്തതെന്ന്​ കോണ്‍ഗ്രസ്​ ചോദിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ്​ താക്കൂര്‍, പര്‍വേഷ്​ വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ ​എഫ്​.​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട്​ സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ്​ മാന്ദെറും കോടതിയെ സമീപിച്ചിരുന്നു.