ബി.ജെ.പി എം.പി കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ്
March 2, 2020 8:00 pm
0
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളെച്ചൊല്ലി ലോക്സഭയില്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തിനിടെ ബി.ജെ.പി എം.പിമാര്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി.
കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് എം.പിമാര്‍ സഭയിലെത്തിയിരുന്നത്. ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബി.ജെ.പി എം.പി ജസ്കൗര് മീണയടക്കമുള്ളവര്‍ കയ്യേറ്റം ചെയ്തുവെന്നാണ് രമ്യ പരാതിയില്‍ ആരോപിച്ചത്. ദലിതയും വനിതയുമായതുകൊണ്ടാണോ തന്നെ നിരന്തരം അക്രമിക്കുന്നതെന്നും രമ്യ പരാതിയില്‍ പറയുന്നു. സ്പീക്കര്‍ പരാതി സ്വീകരിച്ചിട്ടുണ്ട്.
ബി.ജെ.പി അംഗങ്ങളും കോണ്‍ഗ്രസ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി കയ്യാങ്കളിയിലേര്‍പ്പെട്ടതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നാടകീയരംഗങ്ങള്‍ക്ക് ശേഷം മൂന്ന് മണിക്ക് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടരുന്നതിനാല്‍ വൈകീട്ട് നാലര വരെ സഭ നിര്‍ത്തിവെയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.