Thursday, 23rd January 2025
January 23, 2025

രാജ്യതലസ്ഥാനം ഇന്ന് മുതൽ വാഹന നിയന്ത്രണത്തിൽ

  • November 4, 2019 1:00 pm

  • 0

ഡല്‍ഹിയില്‍ ഇന്നുമുതല് ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം പ്രാബല്യത്തില്. വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഇന്ന് ഡല്‍ഹിയില് ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാനാകൂ. നാളെ ഒറ്റ അക്ക നമ്പറുകളുടെ ഊഴമാണ്. സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്.

വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിച്ചേക്കും. പതിനഞ്ച് വരെയാണ് നിയന്ത്രണം. സിഎന്‍ജി വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. കാറ്റിന്റെ ശക്തി കൂടിയതും ഡൽഹിയുടെ ചില പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചതും പുകമഞ്ഞിൽനിന്നു പുറത്തുകടക്കാൻ ശനിയാഴ്ച സഹായിച്ചെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചത.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പും അറിയിച്ചു. രാജ്ഘട്ട്  കാണാന്‍ എത്തിയ ഒരു വിദേശ സഞ്ചാരി ഇരുപതു മിനിട്ട് നടക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അകത്തു കയറാതെ മടങ്ങി. എട്ട്, ഒന്‍പത് തീയതികളില്‍ ഇതിനു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബർ അഞ്ചു വരെ ഡൽഹിയിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങളും അഞ്ചുവരെ നിർത്തിവയ്ക്കാൻ അറിയിച്ചു.