ട്രംപിന്റെ ‘മഞ്ഞ’ ടൈയ്ക്ക് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ
February 24, 2020 8:00 pm
0
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. സാധാരണ ട്രംപ് അണിയാറുള്ള ചുവന്ന ടൈയ്ക്ക് പകരം എന്ത് കൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഉപയോക്താക്കളുടെ ചോദ്യം.
കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്ബോള്‍ അദ്ദേഹം സാധാരണ പോലെ ചുവന്ന ടൈ തന്നെയാണ് ധരിച്ചിരുന്നത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് തൊട്ട് പിന്നാലെയാണ് ട്രംപ് ടൈ മാറ്റി കെട്ടിയത്.
സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും പ്രതീകമാണ് മഞ്ഞ. അതിനാലാണ് ട്രംപ് മഞ്ഞ ടൈ ധരിച്ചതെന്നാണ് ഒരുകൂട്ടം വാദിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദൃഢമാകുന്ന ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത് എന്നും വാദം ഉയരുന്നുണ്ട്. ഇന്ത്യയില്‍ ‘മഞ്ഞ‘ സന്തോഷത്തിന്റെ പ്രതീകമായ് കണക്കാക്കുന്ന നിറമാണെന്നും വസന്തത്തിന്റെ നിറമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.