നിര്‍ഭയ കേസ്: പ്രതികളിലൊരാള്‍ ജയിലിലെ ചുമരില്‍ തലയിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു
February 20, 2020 3:00 pm
0
ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിലെ ചുമരില്‍ തലയിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു. ഫെബ്രുവരി 16നാണ് തീഹാര്‍ ജയിലില്‍ കഴിയുന്ന വിനയ് ശര്‍മ സ്വയം പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഇയാള്‍ക്ക് ചികിത്സ നല്‍കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച വിനയ് ശര്‍മ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായും അതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിനയ് ശര്‍മക്ക് പ്രത്യേക ശ്രദ്ധ നല്‍കണെമന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍േദശം നല്‍കിയിരുന്നു. വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് കഴിഞ്ഞ തിങ്കളാഴ്ച പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.