നിര്‍ഭയ കേസ്: വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
February 14, 2020 7:00 pm
0
ന്യൂഡല്‍ഹി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് നിര്‍ഭയ കേസ് പ്രതികളിലെ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തന്റെ മാനസികനില മനസിലാക്കാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു പ്രതിയുടെ വാദം.
എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു.
2012 ഡിസംബര്‍ 16-നാണ് നിര്‍ഭയ ഡല്‍ഹിയില്‍ വച്ച് ഓടുന്ന ബസില്‍ പീഡിപ്പിക്കപ്പെട്ടത്. ആറംഗ സംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.
കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാള്‍ ജുവനൈല്‍ നിയമപ്രകാരമുള്ള വിചാരണ നേരിട്ട് ശിക്ഷ പൂര്‍ത്തിയാക്കി മോചിതനായി. കേസിലെ ഒരു പ്രതി നേരത്തെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു. ശേഷിച്ച നാല് പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.