Thursday, 30th January 2025
January 30, 2025

ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്

  • February 11, 2020 2:53 pm

  • 0

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച്‌ 70 ല്‍ 62 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 8 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.

ഡല്‍ഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും എ..പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം മാറി. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാന്‍ എ..പി മിന്നും താരമാവുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മിയുടെ മുന്നേറ്റമായിരുന്നുപോസ്റ്റല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ..പിയുടെ മുന്നേറ്റമായിരുന്നു. പിന്നീട് ഒരിക്കല്‍ പോലും ബി.ജെ.പിക്ക് എ..പിയെ മറിക‌ടക്കാനായില്ല.

വ്യക്തമായ ഭൂരിപക്ഷത്താേടെ എ..പി കുതിച്ചപ്പോള്‍ അത് ഇന്ത്യയുടെ തലസ്ഥാനം വിട്ടുകൊടുക്കില്ല എന്ന അതിശക്തമായ മറുപടിയായി മാറുകയായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോള്‍ എ..പിയുടെ ലീഡ് 13 ആയപ്പോള്‍ ബി.ജെ.പി 12സീറ്റില്‍ ലീഡ് ചെയ്തു. അവിടന്ന് എ..പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ..പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോള്‍ ബി.ജെ.പി 12 ല്‍ തന്നെയായിരുന്നു. ..പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോള്‍ ബി.ജെ.പി 16 മണ്ഡലങ്ങളില്‍ മുന്നിലായി. അപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നില്‍ കയറി. തൊട്ടടുത്ത നിമിഷം എ..പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോള്‍ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോണ്‍ഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.

2013 ലെ തിരഞ്ഞെടുപ്പില്‍ എ..പിക്ക് 28, ബി.ജെ.പിക്ക് 31, കോണ്‍ഗ്രസിന് 8, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ..പി 67സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി വെറും മൂന്ന് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായപ്പോള്‍ ബി.ജെ.പി തികഞ്ഞ പോരാട്ടം നടത്തിയതിന്റെ തെളിവാണ് നില മെച്ചപ്പെടുത്തിയതിന്റെ ലക്ഷണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങുകയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ..പിയുടെ ഒരുസീറ്റുകൂടി പിടിച്ചെടുത്ത് നാല് സീറ്റില്‍ നിന്നിരുന്ന ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ നാണംകെട്ട തോല്‍വിയില്‍ നിന്ന് ഉയരാനായി.