ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല
February 11, 2020 10:52 am
0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 23 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്. നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടു നിന്നെങ്കിലും ലീഡ് നഷ്ടമായി. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തും പാര്‍ട്ടിയുടെ മറ്റു കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ്പോളുകളും രാഷ്ട്രീയ വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതേസമയം, എക്സിറ്റ് പോള്‍ പ്രവചനം തെറ്റുമെന്നും ഭൂരിപക്ഷം നേടുമെന്നുമാണ് ബി.ജെ.പി അവകാശവാദം.
വോട്ടുയന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് വ്യാപക ആക്ഷേപം ഉയരുകയും ആപ് പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുകയും ചെയ്ത അത്യന്തം നാടകീയ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍. 70 അംഗ നിയമസഭയില്‍ ഏതാണ്ട് എല്ലാ എക്സിറ്റ് പോളുകളും ആപ്പിന് 50ന് മുകളില്‍ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ആപ്പിന് 67ഉം ബി.ജെ.പിക്ക് മൂന്നും സീറ്റാണ് ലഭിച്ചത്.
79 സ്ത്രീകളടക്കം 672 സ്ഥാനാര്‍ഥികള്‍ മാറ്റുരച്ച ഡല്‍ഹി തെരഞ്ഞെടുപ്പിെന്റ പോളിങ് ശതമാനം ആദ്യം തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിടാതിരുന്നതും വിവാദമായിരുന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് അവസാനിച്ച് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്തിമ പോളിങ് ശതമാനം പ്രഖ്യാപിച്ചത്.