Thursday, 23rd January 2025
January 23, 2025

അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുന്നത് റോബോട്ട്

  • January 27, 2020 3:00 pm

  • 0

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട്. യു എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ രോഗം പകരുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കായി റോബോട്ടിനെ നിയോഗിച്ചത്.

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ മുപ്പതുകാരനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. വാഷിംഗ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ഡോ ജോര്‍ജ് ഡയസിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിനെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്സ്റ്റെതസ്കോപ്പും മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച റോബോട്ടിനെയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.