കടുത്ത സാമ്ബത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായും വില്‍പ്പനയ്ക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍
January 27, 2020 12:00 pm
0
ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായും വില്‍പ്പനയ്ക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ സമ്മത പത്രം നല്‍കണം. മാര്‍ച്ച് 17 നാണ് അവസാന തീയതി.
കോടികളുടെ നഷ്ടത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനം അടച്ച് പൂട്ടല്‍ നടപടികളിലേക്ക് വരെ എത്തിയതോടെയാണ് മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യവത്കരണ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്ബനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.