Monday, 27th January 2025
January 27, 2025

രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. 

  • January 26, 2020 8:29 am

  • 0

രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്. പൗരത്വ നിയമഭേദഗതിക്കതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ യുദ്ധസ്മാരകത്തിലാണ് ഇത്തവണ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നത്.

അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആയുധധാരികളായ ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കരനാവിക സേനകളുടെ പ്രൌഡി പ്രകടമാകുന്ന പരേഡാണ് ഇത്തവണ രാജ്പഥില്‍ അരങ്ങേറുക.

ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. പഞ്ചാബ് സ്വദേശിനിയായ ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്ലാണ് കരസേനയുടെ സിഗ്‌നല്‍ കോറത്തെ നയിക്കുന്നത്. കരസേനയുടെ പുരുഷന്മാര്‍ മാത്രം ഉള്‍പ്പെടുന്ന സംഘത്തെ ഒരു വനിത നയിക്കുന്നത് ആദ്യമായാണ്.