നിര്‍ഭയ കേസ്: രേഖകള്‍ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി
January 25, 2020 5:00 pm
0
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹരജി നല്‍കാനുള്ള രേഖകള്‍ വിട്ടുനല്‍കുന്നതില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹരജി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഹരജി തള്ളിയത്. ജയില്‍ അധികൃതരോട് ഇനി രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളിലൊരാളായ വിനയ് ശര്‍മ്മക്ക് ജയിലില്‍വെച്ച് വിഷബാധയേറ്റുവെന്നും ഇതിെന്റ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കിയില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ് കോടതിയെ അറിയിച്ചു. എന്നാല്‍, വധശിക്ഷ വെകിപ്പിക്കാന്‍ പ്രതിഭാഗം മനപ്പൂര്‍വം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
2012 നിര്‍ഭയ കൂട്ടബലാല്‍സംഗ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുന്നത്. നേരത്തെ പ്രതികളെ തൂക്കിലേറ്റാനായി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവര്‍ തിരുത്തല്‍ ഹരജി നല്‍കിയതോടെ മാറ്റുകയായിരുന്നു.