പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവിന് 20 വര്‍ഷം തടവ്
January 24, 2020 9:00 pm
0
ഒഡീഷ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവിന് ഇരുപത് വര്‍ഷം തടവ്. ഇയാള്‍ക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പിഴ അടയ്ക്കാത്ത സാഹചര്യത്തില്‍ 2 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ നിയുക്ത പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
അഡീഷണല്‍ സെഷന്‍ ജഡ്ജിയും നിയുക്ത പോക്സോ കോടതി ജഡ്ജിയുമായ മഹാലത്ത് സായും ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് ഇയാള്‍ക്ക് ശിക്ഷ ലഭിക്കുന്നെതന്നും കോടതി ചൂണ്ടിക്കാണിച്ചു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഒരു അഭയകേന്ദ്രത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.