എച്ച് ഐ വി ബാധിതയായ യുവതിയെ ട്രെയിനിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി.
January 24, 2020 8:00 pm
0
പട്ന : എച്ച്‌ഐവി ബാധിതയായ വിധവയായ ഇരുപത്തിരണ്ടുകാരി ട്രെയിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. പട്ന–ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനിലെത്തിയിട്ടും വാതിലും ജനലും അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി റെയില്‍വെ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്യുന്നത് കണ്ടത്.
ഒരാള്‍ യുവതിയെ ആക്രമിക്കുമ്ബോള്‍ രണ്ടാമന്‍ ഇൗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പൊലീസിനെ കണ്ട് സംഘത്തിലെ ഒരാള്‍ ട്രെയിനില്‍നിന്നും ഇറങ്ങിയോടി. പിന്നീട് ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നീ രണ്ടു പ്രതികളെയും പൊലീസ് പിടികൂടി.
എച്ച്‌ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍നിന്ന് മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്ബാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായി. ഇൗ അവസരത്തിലാണ് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്തത്.
പ്രതികള്‍ കുദ്രയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനില്‍ തുടരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.