മോദി കാണാന്‍ കൂട്ടാക്കിയില്ല, ഷാരൂഖ് ഖാന്‍ വെള്ളം കുടിക്കാന്‍ പോലും സമ്മതിച്ചില്ല, ഇന്ത്യയിലെ സന്ദര്‍ശനം ആമസോണ്‍ മേധാവി അടുത്തകാലത്തൊന്നും മറക്കില്ല
January 22, 2020 9:00 pm
0
ന്യൂഡല്‍ഹി / മുംബൈ : ആമസോണ്‍ കമ്ബനിയുടെ മേധാവി ജെഫ് ബെസോസ് നടത്തിയ ഇന്ത്യാ സന്ദര്‍ശനം അടുത്തകാലത്തൊന്നും മറക്കാന്‍ അദ്ദേഹത്തിനാവുമെന്ന് തോന്നുന്നില്ല. രാജ്യങ്ങള്‍ പരവതാനി വിരിച്ച് സ്വീകരിക്കാന്‍ മുന്നോട്ട് വരുന്ന കാലത്ത് ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പരിഗണനയൊന്നും നല്‍കിയിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആമസോണ്‍ ഓണ്‍ലൈന്‍ ഉയര്‍ത്തുന്ന വ്യാപാര ഭീഷണിയില്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്കുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതല്ല ജെഫ് ബെസോസിന്റെ കീഴിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് നരേന്ദ്ര മോദിയെ മുഖം തിരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ ചലനമുണ്ടാക്കിയില്ലെങ്കിലും ആമസോണിനു കീഴിലുള്ള ഓണ്‍ലൈന്‍ സിനിമ സ്ട്രീമിംഗ് ചാനലായ ആമസോണ്‍ പ്രൈംമിനുവേണ്ടി മുംബൈയിൽ താരനിബിഢമായ ഒരു ചടങ്ങും ജെഫ് ബെസോസ് ഒരുക്കിയിരുന്നു. ഷാരൂഖ് ഖാനായിരുന്നു ഈ പരിപാടിയുടെ ആങ്കറായി എത്തിയത്. ഈ പരിപാടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. പരിപാടിക്കിടെ ജെഫ് ബെസോസ് ഷാരൂഖാനുമായി വേദിയുടെ പിന്നില്‍ വച്ച് സംസാരിച്ചുവെന്നും വളരെ എളിമയുള്ള ഒരാളാണ് അദ്ദേഹമെന്നും പറഞ്ഞു, എന്നാല്‍ ഇതിനു ഷാരൂഖ് സ്വയം ട്രോളിയാണ് മറുപടി നല്‍കിയത്. എളിമയുടെ കാരണം അടുത്തിടെയായി തന്റെ പുറത്തിറങ്ങുന്ന പടങ്ങളെല്ലാം നന്നായതിനാലാണ്… ഇതു കേട്ട് വേദിയിലും സദസിലുമുള്ളവരെല്ലാം പൊട്ടിചിരിക്കുകയും ജെഫ് ബെസോസ് കുടിച്ചവെള്ളം പുറത്തുവരുന്നതും വീഡിയോയിലുണ്ട്. അടുത്തിടെ ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയിരുന്നില്ല ഇതുവച്ചാണ് സ്വയം ട്രോളാനായി ഷാരൂഖ് തയ്യാറായത്. ജെഫ് ബെസോസും ഷാരൂഖും തമ്മിലുള്ള സംഭാഷണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.