‘നമ്മുടെ പഴം പൊരിയും പൊറോട്ടയും ഇല്ലാതെ ട്രെയിന്‍ ഓടാന്‍ നമ്മള്‍ സമ്മതിക്കൂല’; റെയില്‍വേയുടെ പുതിയ മെനു പുറത്ത് വിട്ട് ഹൈബി ഈഡന്‍ എംപി
January 22, 2020 8:00 pm
0
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയിവേയുടെ മെനുവില്‍ നിന്ന് മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിന്‍വലിച്ചു. മെനുവില്‍ കേരള വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല പഴംപൊരി തുടങ്ങിയ സാധനങ്ങള്‍ മെനുവില്‍ നിന്ന് റെയില്‍വേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈബി ഈഡന്‍ എംപിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം റെയില്‍വേ മാറ്റിയത്.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്;
നമ്മുടെ പഴം പൊരിയും പൊറോട്ടയും മീന്‍ കറി ഊണും ഇല്ലാതെ ട്രെയിന്‍ ഓടാന്‍ നമ്മള്‍ സമ്മതിക്കൂല…
ഐ.ആര്‍.സി.ടി.സി അധികൃതര്‍ രാവിലെ വീട്ടില്‍ വന്നിരുന്നു. മെനുവില്‍ കേരള വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു.