രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി
January 21, 2020 4:00 pm
0
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ മോചനം സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടി ആവശ്യപ്പെട്ടു.
കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഇപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്.