പെരിയാര്‍ പരാമര്‍ശം: താന്‍ മാപ്പുപറയില്ലെന്ന് രജനികാന്ത്
January 21, 2020 1:02 pm
0
ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്ന് നടന്‍ രജനികാന്ത്. താന്‍ വായിച്ച പത്ര വാര്‍ത്തയെ ഉദ്ദരിച്ചാണ് പ്രസ്താവന നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രജനികാന്ത് പറഞ്ഞു.
1971ല്‍ സേലത്ത് ശ്രീരാമെന്റയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്‍െറ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്ബതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച് പരാമര്‍ശം നടത്തിയത്.
”പെരിയാറിനെ കുറിച്ച് പറഞ്ഞതില്‍ മാപ്പുപറയില്ല. നേരത്തെ വായിച്ച ഒരു പത്ര റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിച്ചത്. അതില്‍ അവര്‍ നേരിട്ട് കണ്ട സംഭവമാണ് പറഞ്ഞിരുന്നത്. ഈ സംഭവം മറന്നുപോകേണ്ടതാണ്, അല്ലാതെ നിഷേധിക്കപ്പെടേണ്ടതല്ല”- രജനികാന്ത് പ്രതികരിച്ചു.
പെരിയാറിനെതിരായ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലുണ്ടായത്. പെരിയാറിനെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡ വിടുതലൈ കഴകം രംഗത്തെത്തിയിരുന്നു. മധുരയില്‍ രജനികാന്തിെന്റ കോലം കത്തിച്ച പ്രവര്‍ത്തകര്‍ രജനി മാപ്പ് പറയണണമെന്നും ആവശ്യപ്പെട്ടിരുന്നു.