Monday, 27th January 2025
January 27, 2025

യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിയില്ല; യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ

  • January 21, 2020 10:12 am

  • 0

മുംബൈ: യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിയില്ല. യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു.

യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിമുതല്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു. ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് സേവനങ്ങള്‍ ലഭ്യമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് സേവനം ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ യൂബര്‍ ഈറ്റ്‌സ് വിശദമാക്കി. സൊമാറ്റോയ്‌ക്കൊപ്പം കൂടുതല്‍ മികച്ച ഭക്ഷണ അനുഭവങ്ങള്‍ ലഭിക്കട്ടെയെന്ന ആശംസയോടെയാണ് യൂബര്‍ ഈറ്റ്‌സിന്റെ സന്ദേശം അവസാനിക്കുന്നത്.

യൂബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങുന്നതിനായി സൊമാറ്റോ ചര്‍ച്ച നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, സോമാറ്റോ പ്രാദേശിക ഭക്ഷ്യ വിതരണ ബിസിനസ്സ് വാങ്ങുന്നതിനായി യൂബറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. യൂബര്‍ ഈറ്റ്സിനു ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണുള്ളത്.യൂബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായി ഇത് മാറും.