ഇരുപത്തിയാറുകാരിയായ അദ്ധ്യാപിക എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; പൊലീസ് അന്വേഷണം ആരംഭിച്ചു
January 20, 2020 7:00 pm
0
അഹമ്മദാബാദ്: ഇരുപത്തിയാറുകാരിയായ അദ്ധ്യാപിക എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. ഒപ്പം ക്ലാസ് ടീച്ചറിനെയും കാണാതായി. ഇതേ തുടര്‍ന്നാണ് പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. എട്ടാംക്ലാസില്‍ പഠിക്കുന്ന മകനെ 26 കാരിയായ ടീച്ചര്‍ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥിയും ടീച്ചറും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. തങ്ങളുടെ ബന്ധം വീട്ടില്‍ അംഗീകരിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് രണ്ട് പേരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും പരാതിയില്‍ പറയുന്നു. ടീച്ചറുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവരെയും കാണാനില്ലായിരുന്നു.
ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തതായും പോലീസ് പറഞ്ഞു.