കനത്ത മഞ്ഞുവീഴ്ച്ച; സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ പറ്റാതെ സൈനികന്‍
January 20, 2020 4:00 pm
0
മണ്ഡി: കനത്ത മഞ്ഞുവീഴ്ച മൂലം ജമ്മുകശ്മീരില്‍ നിന്ന് പുറത്തുകടക്കാനാവാതെ സൈനികന്റെ വിവാഹം മുടങ്ങി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ ഖേയിറില്‍ നിന്നുള്ള സൈനികന്‍ സുനില്‍ കുമാറിന്റെ വിവാഹമാണ് മുടങ്ങിയത്.
ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത തകരാറിലായതിനെ തടര്‍ന്നാണ് സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലെത്താന്‍ കഴിയാതിരുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവാഹദിവസം വീട്ടിലെത്താന്‍ കഴിയാതായതോടെ ചടങ്ങുകളെല്ലാം മാറ്റിവെയ്ക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ മാറി ഇദ്ദേഹം നാട്ടിലെത്തിയാല്‍ ഉടന്‍ വിവാഹം നടത്താനാണ് ഇരുകുടംബങ്ങളുടേയും തീരുമാനം.