തമിഴ്നാട്ടിലെ വെല്ലൂരില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി
January 20, 2020 11:07 am
0
ചെന്നൈ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 24കാരിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി.
വെല്ലൂരിലെ പുരാതന കോട്ടക്ക് സമീപത്തെ പാര്‍ക്കില്‍ വൈകുന്നേരം ഏഴോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിക്കുകയും പണവും മറ്റും മോഷ്ടിക്കുകയും ചെയ്തു.
ബലാത്സംഗത്തിനും കവര്‍ച്ചക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. 18കാരായ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.