നിര്‍ഭയ കേസ്; പവന്‍ഗുപ്തയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
January 20, 2020 10:04 am
0
ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ച് രാവിലെ പത്തരക്ക് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്‌ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം.
അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. നേരത്തെ ഇതേ വാദം ഉന്നയിച്ച് പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചതാണ് എന്നാല്‍ ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്.
അതിനിടെ, നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മ ആശാദേവിയോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍, ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ ഇന്ദിരാ ജയ്‌സിംഗ്‌ആരാണ് എന്നായിരുന്നു ആശാദേവിയുടെ പ്രതികരണം.